Saturday, September 5, 2026

 ഓണച്ചങ്ങാതി

ഓണം ആഘോഷിച്ച് ബി ആർ സി ചങ്ങാതിക്കൂട്ടം

കാവാലം. സമഗ്ര ശിക്ഷാ കേരളം വെളിയനാട് ബി ആർ സിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം ഓണാഘോഷം നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ കുട്ടികളുടെ ചങ്ങാതിക്കൂട്ടം രൂപീകരിച്ച് ഓണാഘോഷം നടത്തണമെന്ന സർക്കാർ നയത്തിൻ്റെ ഭാഗമായാണ് ഓണാഘോഷ പരിപാടികൾ നടത്തിയത്. ഓണാഘോഷ പരിപാടികൾ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കാവാലം പഞ്ചായത്ത് പ്രസിഡൻ്റ് ജോജോ ആൻ്റണി ഓണ സമ്മാനം വിതരണം ചെയ്തു. യോഗത്തിൽ വെളിയനാട് ബിപി സി ഷിഹാബ് നൈന അദ്ധ്യക്ഷത വഹിച്ചു.  കാവാലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗമ്യ സനിൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഗോപൻ, ബിവിൻ ബാബു, അപർണ, നീതു കാവാലം യു പി സ്‌കൂളിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. അത്തപ്പൂക്കളം ഒരുക്കി, ഓണപ്പാട്ടുകൾ ആലപിച്ചു, ഓണസമ്മാനവും നൽകി.

സമഗ്രശിക്ഷ കേരളം വെളിയനാട് ബി ആർ സി പരിധിയിലെ
എൻ എസ് എസ് എച്ച് എസ് എസ് കാവാലം സ്കൂളിലെ വിദ്യാർത്ഥി
സേതു സജി യുടെ വീട്ടിലെ ഓണാഘോഷം




No comments:

Post a Comment

  ഓണച്ചങ്ങാതി ഓണം ആഘോഷിച്ച് ബി ആർ സി ചങ്ങാതിക്കൂട്ടം കാവാലം. സമഗ്ര ശിക്ഷാ കേരളം വെളിയനാട് ബി ആർ സിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും നേത...